പൗരത്വ ബില്ലില്‍ പ്രതികരണവുമായി രാഹുല്‍

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി.ബില്‍ ഭരണഘടനയെ അക്രമിക്കലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നത് രാജ്യത്തിന്റെ അടിത്തറയെ തകര്‍ക്കുക മാത്രമല്ല ആക്രമിക്കലുമാണെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്ല് പാസായത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, സൗഗത റോയിയും അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയാല്‍ അമിത് ഷായുടെ പേര് ചരിത്രത്തില്‍ ഹിറ്റ്‌ലര്‍ക്കൊപ്പമാകുമെന്ന് അസദുദ്ദീന്‍ ഉവൈസിയും എന്നു തുടങ്ങി പ്രതിപക്ഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉന്നയിച്ചത്.

SHARE