പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല, കേരളത്തിന് കേന്ദ്രപാക്കേജ് വേണമെന്ന് രാഹുല്‍ഗാന്ധി

കൊച്ചി: പ്രളയത്തില്‍ വലയുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തില്‍ ഉണ്ടായത് സമാനതകള്‍ ഇല്ലാത്ത പ്രകൃതിദുരന്തമാണ്. ദുരിതബാധിതരെ സഹായിക്കാനായി മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ മുന്നിട്ടറങ്ങണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥയെന്താണെന്ന് അറഇയാനും ജനങ്ങള്‍ക്കൊപ്പുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ കേരളത്തില്‍ വന്നത്. പ്രളയത്തിനു പിന്നിലെ കാരണം വിശകലനം ചെയ്യാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. ഉപാധികളില്ലാത്ത വിദേശസഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

SHARE