കൊറോണ; കേന്ദ്ര ആരോഗ്യമന്ത്രി ടെറ്റാനിക്കിലെ കപ്പിത്താനെ പോലെയാകരുതെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ കൊറോണ വൈറസ് നിയന്ത്രണത്തിലാണെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി. ടെറ്റാനിക്ക് കപ്പലിലെ കപ്പിത്താനെ പോലെ മുങ്ങാന്‍ പോകുന്നത് വരെ ആരും ഭയപ്പെടേണ്ട എന്ന അവസ്ഥയിലേക്ക് രാജ്യത്തെ ജനങ്ങളെ നയിക്കരുതെന്നും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗാസിയാബാദില്‍ ഒരു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതും ചേര്‍ത്ത് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മുപ്പത് ആയി. 13 ഇറ്റാലിയന്‍ പൗരന്മാരില്‍ ഇന്നലെ അണുബാധ കണ്ടെത്തിയിരുന്നു.ഇന്ത്യയില്‍ കേരളത്തിലായിരുന്നു ആദ്യം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൈനയില്‍ നിന്ന് എത്തിയവര്‍ക്കായിരുന്നു കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അവരെല്ലാം സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് വീടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു.

SHARE