ജനങ്ങളോട് സംവദിക്കാന്‍ പുതിയ ടെലിഗ്രാം ചാനലുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനങ്ങളോട് സംവദിക്കാന്‍ പുതിയ ടെലിഗ്രാം ചാനലുമായി രാഹുല്‍ ഗാന്ധി. പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കാനും ചാനല്‍ ഉപയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മെസേജിങ് ആപ്പായ ടെലിഗ്രാമിലാണ് രാഹുല്‍ ഗാന്ധി ചാനല്‍ ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം പാര്‍ട്ടിയുടെ നിലപാടുകള്‍ വേഗത്തില്‍ പ്രവര്‍ത്തകരില്‍ എത്തിക്കാനും ചാനല്‍ ലക്ഷ്യമിടുന്നു. അക്കൗണ്ടിന് അധികം വൈകാതെ ഔദ്യോഗിക വെരിഫിക്കേഷന്‍ ലഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ചാനലിന് പുറമെ പോഡ്കാസ്റ്റുകള്‍, യൂട്യൂബ് ചാനല്‍ സംവാദങ്ങള്‍, ടോക് ടു രാഹുല്‍, കണക്റ്റ് വിത്ത് രാഹുല്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

SHARE