കേരളത്തിന് സൈനിക-സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ കേരളം മുങ്ങുമ്പോള്‍ കേരളത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയോട് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സമാനതകളില്ലാത്ത ദുരന്തമാണ് കേരളത്തിലെ പ്രളയം. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വലിയ തോതില്‍ സൈന്യത്തെ വിന്യസിക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആളുകള്‍ സംഭാവന ചെയ്യണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

പ്രളയം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട് രാഹുല്‍. കേരളത്തിന്റെ ചരിത്രത്തില്‍ സമാന്തരമായി ഇല്ലാത്ത ഒരു ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും കേന്ദ്രത്തോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.