കേന്ദ്ര സര്‍ക്കാരിനെതിരെ ‘യുവ ആക്രോശു’മായി രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഭാരതപര്യടനത്തിനൊരുങ്ങി രാഹുല്‍ഗാന്ധി. ‘യുവ ആക്രോശ്’ എന്ന പേരിലായിരിക്കും രാഹുല്‍ഗാന്ധിയുടെ യാത്ര. ഭരണപരാജയത്തിനൊപ്പം സിഎഎ, എന്‍ആര്‍സി വിഷയങ്ങളും ഉയര്‍ത്തി ബിജെപി സര്‍ക്കാറിനെതിരെ പോരാടാനാണ് രാഹുല്‍ഗാന്ധിയുടെ യാത്ര. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന് തീരുമാനമെടുത്തത്.

സാമ്പത്തിക മേഖലയിലെ തകര്‍ച്ചയും അടിസ്ഥാന പ്രശ്‌നങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. ജനുവരി 30ന് വയനാട്ടില്‍ നടക്കുന്ന സിഎഎ വിരുദ്ധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുള്ള പ്രതിസന്ധികള്‍ മറച്ചുവെക്കാനാണ് പൗരത്വനിയമ ഭേദഗതി പോലുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

SHARE