ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത ആക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിനെ പുകഴ്ത്തിയും സൈന്യത്തെ ഇകഴ്ത്തിയും നടത്തിയ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ മറുപടി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തു.
The RSS Chief’s speech is an insult to every Indian, because it disrespects those who have died for our nation.
It is an insult to our flag because it insults every soldier who ever saluted it.
Shame on you Mr Bhagwat, for disrespecting our martyrs and our Army. #ApologiseRSS pic.twitter.com/Gh7t4Ghgon
— Office of RG (@OfficeOfRG) February 12, 2018
ആര്‍.എസ്.എസ് മേധാവിയുടെ പ്രസംഗം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്, ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണിത്. നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്, കാരണം അത് പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. മിസ്റ്റര്‍ ഭാഗവത്, നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ആര്‍.എസ്.എസ് തലവന്റെ വിവാദ പ്രസംഗം ഷയര്‍ ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.
രാജ്യത്ത് മൂന്ന് ദിവസം കൊണ്ട് സൈന്യത്തെ ഉണ്ടാക്കാന്‍ ആര്‍എസ്എസിന് കഴിയുമെന്നായിരുന്നു ആര്‍.എസ്.എസ് തലവന്റെ ഭാഗവതിന്റെ പരാമര്‍ശം. സൈന്യത്തെ സഞ്ചമാക്കാന്‍ രാജ്യത്തെ പട്ടാളത്തിന് പോലും ആറെട്ട് മാസം സമയം പിടിക്കുമെമ്പോള്‍ തന്റെ സംഘടനയ്ക്ക് മൂന്ന് ദിവസത്തിനുളളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു മോഹന്‍ ഭാഗവത് അവകാശപ്പെട്ടത്.
“നമ്മുടെ സംഘടന ഒരു മിലിറ്ററി സംഘമല്ല, എന്നാല്‍ നമ്മുടെ സംഘത്തിന് സൈന്യത്തിന് സമാനമായ പട്ടാളചട്ടയാണുള്ളത്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ആവശ്യഘട്ടത്തില്‍ ഒരു സൈന്യമായി മാറാന്‍ നമ്മുടെ സംഘടനക്ക് മൂന്ന് ദിവസം മതി. പട്ടാളം ഇനിനായി ആറേഴു മാസങ്ങള്‍ എടുക്കുമ്പോളാണ് നമുക്കത് ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നും” മോഹന്‍ ഭാഗവത് പറഞ്ഞു.
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.