രാഹുല്‍ ഗാന്ധി വൈകുന്നേരം കേരളത്തിലെത്തും; നാളെ കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തുന്ന രാഹുല്‍ നാളെ കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

വ്യാഴാഴ്ച്ച തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കും. അതിനുശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ബന്ധുക്കളെ കാണും. അവിടെനിന്നും ഹെലികോപ്റ്ററില്‍ കാസര്‍കോട്ടേക്ക് പോകും. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.

നാളെ വൈകുന്നേരം കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് കടപ്പുറത്തെ റാലിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും. കോഴിക്കോട് റാലിയോടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമാകും.

SHARE