രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി. കുടുംബപാരമ്പര്യം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനാവില്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ നയിക്കാന്‍ തയാറാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. വിദേശമണ്ണില്‍ പോയി സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച രാഹുലിന്റെ നടപടി ശരിയായില്ല. ഇന്ത്യയെ ബാധിക്കുന്ന കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കാന്‍ രാഹുല്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.

SHARE