രാഹുല്‍ഗാന്ധിയുമായി സംസാരിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ പൊലീസ് കേസെടുത്തതായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുമായ സംസാരിച്ച കുടിയേറ്റ തൊഴിലാളികളെ പ്രിവന്റീവ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ്. ഹരിയാണയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് നടക്കുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡല്‍ഹി-ഫരീദാബാദ് അതിര്‍ത്തിക്കടത്തുള്ള സുഖ്‌ദേവ് വിഹാറിലാണ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ചത്. അതേ സമയം ഡല്‍ഹി പോലീസ് സംഭവത്തില്‍ പ്രതികരിച്ചട്ടില്ല. 

രാഹുല്‍ ഗാാന്ധി ഫുട്ട്പാത്തില്‍ ഇരുന്ന അവരുടെ വിശമങ്ങള്‍ ചോദിച്ചറിയുന്ന ചിത്രം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടക്കുന്നതിനിടയില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്ക് കാല്‍നടയായും അല്ലാതെയും യാത്ര ചെയ്യുന്നത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. സ്വദേശത്തേക്ക് മടങ്ങുന്ന എല്ലാവര്‍ക്കും ട്രെയിന്‍ ടിക്കറ്റിന് പണം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് കുടിയേറ്റ തൊഴിലാളികളുടെ സഹായിക്കുന്നതിന്റെ ഭാഗമായി ചെയ്തിരുന്നു.

SHARE