ഗുജറാത്ത് മോഡലിനെ കൊട്ടി രാഹുലിന്റെ വിമര്‍ശം

ജാംനഗര്‍: ഗുജറാത്തിനിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.

ഗുജറാത്ത് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം നടത്തേണ്ടത് സംസ്ഥാനത്തിരുന്നാവണം. അല്ലാതെ ഡല്‍ഹില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചല്ല അത് നടത്തേണ്ടത്, ഗുജറാത്ത് മോഡല്‍ വികസനത്തെ കളിയാക്കി രാഹുല്‍ പറഞ്ഞു.


ഗുജറാത്തില്‍ കോണ്‍ഗ്രസ് അനുകൂല പ്രചരണം ശക്തമായി നടക്കുന്നതായി രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും, പ്രചരണത്തിനിടെ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ ദിനത്തിലെ പ്രചാരണത്തില്‍ എവിടെയും ബിജെപി വിരുദ്ധ വികാരമാണ് പ്രകടമായത്. ബിജെപിക്ക് വോട്ടുചെയ്യാന്‍ ജനങ്ങള്‍ വെറുക്കുന്നതായും രാഹുല്‍ അഭിപ്രായപ്പെട്ടു.

e567a493-3fad-422b-8fec-2a1a8572a227 rahul-congress rahul-gujarat-campaign rg1 rg3രണ്ടാം ദിനം പടിഞ്ഞാറെ ഗുജറാത്തില്‍ ജാംനഗറിലാണ് രാഹുല്‍ പര്യടനം നടത്തിയത്. ജാംനഗര്‍, മോര്‍ബി, രാജ്‌കോട്ട് ജില്ലകളിലൂടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രചാരണം. ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് പര്യടനം.

 

SHARE