സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനവും സമര്‍പ്പണവുമാണ് ശ്രീധന്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

വെള്ളിയാഴ്ച പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്കാണ് വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്നുള്ള ശ്രീധന്യ സുരേഷ് നേടിയത്. ദ്രവിച്ചു വീഴാറായ ഓലമേഞ്ഞ കുടിലില്‍ നിന്നാണ് രാജ്യത്തിന്റെ ഭരണചക്രം തിരിക്കാന്‍ ശ്രീധന്യ വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമന രീതിയനുസരിച്ച് പട്ടികവര്‍ഗ വിഭാഗത്തില്‍ 410 റാങ്കിന് ഐ.എ.എസ് കിട്ടാനാണ് സാധ്യത.

SHARE