പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചു, സൈനികരക്തത്തെ അപമാനിച്ചു; ആക്രമണം ശക്തമാക്കി രാഹുല്‍

 

റാഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയ്ക്ക് നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായാണ് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

‘നന്ദി ഫ്രാങ്കോയിസ് ഹോളണ്ടെ, കോടിക്കണക്കിന് രൂപയുടെ കരാര്‍ മോദിക്ക് മറിച്ചു നല്‍കിയെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുയാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുയാണ്. നമ്മുടെ സൈനിക രക്തത്തെ അപമാനിച്ചിരിക്കുകയാണ് രാഹുല്‍ പറഞ്ഞു.

റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളണ്ടെ വെളിപ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് മാധ്യമമായ മീഡിയാപോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 36 റാഫേല് യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

SHARE