‘വിദ്യാര്‍ത്ഥികളോട് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടോ’;മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ഏതെങ്കിലും സര്‍വകലാശാലകളില്‍ പോയി വിദ്യാര്‍ത്ഥികളോട് സമ്പദ്ഘടനയുടെ പുരോഗതിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ പറയാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ഈ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നില്‍ക്കാനും അവരോട് സംസാരിക്കാനും മോദിക്ക് ധൈര്യമില്ല. പോലീസിനെ ഉപയോഗിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക തൊഴില്‍ മേഖലയില്‍ വിനാശകരമായ പരാജയമാണ് ഉണ്ടായിട്ടുള്ളത്. അതിന് കുറിച്ച് സംസാരിക്കാന്‍ മോദിക്ക് സാധിക്കില്ല അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘എഴുന്നേറ്റു നിന്ന് സര്‍വകലാശാലകളിലെ യുവാക്കളോട് സംസാരിക്കാനും സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അവരോട് പറയാനും മോദി ധൈര്യപ്പെടണം.മറിച്ച് ചോദ്യമുന്നയിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതിലും ശക്തിയില്‍ പ്രതികരിക്കാനുള്ള ഊര്‍ജ്ഞം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE