രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകളാണെന്ന് ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അപഹസിച്ച് ബി.ജെ.പി. നേതാവ്. ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. ജീവനുള്ള പെട്രോള്‍ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്നായിരുന്നു അനില്‍ വിജിന്റെ പരാമര്‍ശം.

പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍ തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്യും എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് പോകുന്നതില്‍നിന്ന് രാഹുലിനെയും പ്രിയങ്കയെയും ചൊവ്വാഴ്ച പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിജിന്റെ ട്വീറ്റ്.

SHARE