ലോക്‌സഭാ തെരഞ്ഞെടുപ്പ്: അമേഠിയില്‍ രാഹുല്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധി നാളെ പത്രിക നല്‍കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റോഡ് ഷോക്കു ശേഷമാകും രാഹുല്‍ പത്രിക നല്‍കുക. അമേഠിയില്‍ സ്മൃതി ഇറാനിയാണ് എതിര്‍സ്ഥാനാര്‍ത്ഥി.

നേരത്തെ, വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സഹോദരി പ്രിയങ്കക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്.

SHARE