വെറുതെ പറഞ്ഞതല്ല, ‘ബ്ലാക്‌ബെല്‍റ്റ്’ തന്നെ; രാഹുലിന്റെ ചിത്രങ്ങള്‍ വൈറല്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നേരത്തെ ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി താന്‍ വ്യായാമം ചെയ്യാറുണ്ടെന്നും ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് വെറുതെ പറഞ്ഞതല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രങ്ങള്‍. ജാപ്പനീസ് യുദ്ധമുറയാണ് ഐകീഡോ. എതിരാളികളെ ബാലന്‍സ് തെറ്റിച്ച് വീഴ്ത്തുന്ന കായികപരിശീലനമാണിത്.

2

വിവാഹത്തെക്കുറിച്ചുള്ള വിജേന്ദറിന്റെ ചോദ്യങ്ങള്‍ക്കിടെയാണ് രാഹുലിന്റെ പ്രതികരണം വന്നത്. പിടിവിടാതെയുള്ള ചോദ്യങ്ങള്‍ക്ക് രാഹുല്‍ പിന്നീട് മറുപടി നല്‍കിയിരുന്നു. അതിനിടെയാണ് വ്യായാമത്തെക്കുറിച്ച് പറഞ്ഞത്. ദിവസവും ഒരു മണിക്കൂര്‍ താന്‍ വ്യായാമം ചെയ്യാറുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് നാലുമാസമായി ചെയ്യാറില്ലെന്ന് താന്‍ സമ്മതിച്ചു തരികയാണ്. താന്‍ ഐകീഡോ ബ്ലാക്‌ബെല്‍റ്റും കൂടിയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. യുവജനങ്ങള്‍ക്കു പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമ മുറകളുടെ വീഡിയോ ഷെയര്‍ ചെയ്യാമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചിത്രങ്ങള്‍ വൈറലായത്. എന്നാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയല്ല രാഹുല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്. ഭരത് എന്നയാളുടെ ട്വീറ്റ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടിയും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം ലീഡറുമായ ദിവ്യ സ്പന്ദന(രമ്യ)യുടെ ട്വിറ്റര്‍ പേജിലും ഷെയര്‍ ചെയ്തയ്തിട്ടുണ്ട്.

rahul-gandhi-aikido-twitter_650x400_61509513369