‘കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം’; ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാനയിലെ ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഗോസായിയുടെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

_3dddb936-b2f4-11e7-ab59-1b1e25230a21

‘ ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകത്തെ ഞാന്‍ ശക്തമായി അപലപിക്കുകയാണ്. അക്രമത്തെ അംഗീകരിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

22684899_10210491296254992_1150250700_n (1)

ഇന്നലെ രാവിലെയാണ് രവീന്ദര്‍ ഗോസായി കൊല്ലപ്പെടുന്നത്. പ്രഭാതസവാരിക്കിടെ രവീന്ദറെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോസായി മരിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.