സി.ബി.ഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമായി; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിക്ക് സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സി.ബി.ഐ പുതിയ ഡയറക്ടറുടെ സംരക്ഷകന്‍ മോദിയാണ്. പുതിയ ഡയറക്ടറെ നിയമിച്ചത് നിയമവിരുദ്ധമായാണ്. മോദിക്ക് സി.ബി.ഐയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി അഴിമതി നടത്തുകയായിരുന്നു. അത് കണ്ടുപിടിക്കാതിരിക്കാനാണ് മാറ്റം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മോദിയുടെ അഴിമതി മറച്ചുവെക്കാന്‍ ഉപയോഗിക്കപ്പെടുകയാണ്. റാഫേല്‍ അഴിമതി സി.ബി.ഐ കണ്ടുപടിക്കുമോ എന്ന് മോദി ഭയന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി അനില്‍ അംബാനിയെ ഭയക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

SHARE