മോദിക്കും ഗോഡ്‌സെക്കും ഒരേ ആശയം; പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടാന്‍ മോദി ആരെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ ആശയത്തില്‍ വിശ്വസിക്കുന്നവരാണെന്ന് രാഹുല്‍ ഗാന്ധി.
വിഭാഗീയതയും വെറുപ്പും വളര്‍ത്തി സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ദുരവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനത. ഇന്ത്യക്കാരന്‍ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടാന്‍ മോദി ആരാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.കല്‍പറ്റയില്‍ നടത്തിയ ഭരണഘടന സംരക്ഷണ റാലിക്കുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ മോദിക്ക് ധൈര്യമില്ല. പാകിസ്താനെ കുറിച്ച് പറയുന്നത്ര പോലും ഇന്ത്യയിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ മോദി തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ വെറുപ്പിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തെ സമാധാനപരമായി നമ്മള്‍ നേരിടണമെന്നും സ്‌നേഹത്തിലൂടെ വിജയം കൈവരിക്കാന്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി.

SHARE