കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിക്കുന്ന തിരക്കില്‍ ഒരു കാര്യം മറന്നുപോവരുത്; മോദിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട പ്രധാനമന്ത്രി, തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കുന്ന തിരക്കിലാണ് താങ്കളെന്നറിയാം, അതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ 35% കുറവുണ്ടായത് അങ്ങ് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ഇതിന്റെ ആനുകൂല്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടി കിട്ടാന്‍ ഇടപെടണം. 60 രൂപക്ക് പെട്രോള്‍ ലഭ്യമാക്കണം-രാഹുല്‍ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. മോദിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പാര്‍ട്ടി വിടാനുള്ള തീരുമാനം സിന്ധ്യ പ്രഖ്യാപിച്ചത്. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യസഭാ സീറ്റും കേന്ദ്രമന്ത്രി പദവിയുമാണ് അമിത് ഷാ അദ്ദേത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

SHARE