സര്‍ജിക്കല്‍ സ്‌ട്രൈക്ക് സ്വന്തം നേട്ടത്തിന് ഉപയോഗിക്കാന്‍ മോദിക്ക് നാണമില്ലേ എന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്ക് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാണില്ലേ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെതിരെ മുന്‍ ആര്‍മി ജനറല്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി മിസ്റ്റര്‍ 36 മോദിയെന്നാണ് രാഹുല്‍ മോദിയെ അഭിസംബോധന ചെയ്തത്. മിസ്റ്റര്‍ 36ന് മിന്നലാക്രമണം വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നതിന് നാണമില്ലേ. മിന്നലാക്രമണം സ്വന്തം നേട്ടത്തിനുപയോഗിക്കുന്ന മോദി റഫാല്‍ ഇടപാട് അനില്‍ അംബാനിയുടെ ആസ്തി വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

SHARE