മാധ്യമങ്ങള്‍ ഫാഷിസ്റ്റ് താല്‍പര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് വെറുപ്പ് പ്രചരിപ്പിക്കുന്നു; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് അജണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ഫാഷിസ്റ്റ് ശക്തികളുടെ പിടിയിലാണെന്നും അത്തരം മാധ്യമങ്ങള്‍ വെറുപ്പ് പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ന് രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ഫാഷിസ്റ്റ് താല്‍പര്യങ്ങളുടെ പിടിയിലാണ്. വാര്‍ത്താ ചാനലുകള്‍ വെറുപ്പിന്റെ അന്തരിക്ഷം സൃഷ്ടിച്ച് അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്. വാട്‌സ്ആപ്പ് വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം വെറുപ്പ് നിറഞ്ഞ വാര്‍ത്തകള്‍ രാജ്യത്തെ ഭിന്നിപ്പിലേക്ക് നയിക്കും-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

SHARE