ഇഐഎയ്ക്ക് പിന്നില്‍ ഗൂഢതാല്‍പ്പര്യങ്ങള്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതിക ആഘാത പഠന (ഇഐഎ) വിജ്ഞാപനത്തിന് പിന്നില്‍ ഗൂഢതാത്പര്യങ്ങള്‍ എന്ന് രാഹുല്‍ ഗാന്ധി. ഇഐഎ വിജ്ഞാപനത്തെക്കുറിച്ച് ഫെയ്‌സ് ബുക്കിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

ഇത് അപമാനകരമാണെന്ന് മാത്രമല്ല, അപകടകരമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ കരട് നിയമം ഇല്ലാതാക്കും. ഇടതൂര്‍ന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകള്‍ക്കോ റെയില്‍വേ ലൈനുകള്‍ക്കോ വേണ്ടി വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും,’ രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയില്‍ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്.

SHARE