ബി.ജെ.പി നുണകളുടെ ഫാക്ടറി; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നുണകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കോംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിന് ബി.ജെ.പിയുടെ നുണ ഫാക്ടറി ആഞ്ഞു ശ്രമിക്കുകയാണ്. ഈ ഫാക്ടറി ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

2012ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോംബ്രിഡ്ജ് അനലിറ്റിക്കക്ക് പണം നല്‍കിയത് ആരാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇതു മറയ്ക്കാനാണ് കോണ്‍ഗ്രസിന് കോംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നത്. ഇതിനായി കേന്ദ്രമന്ത്രിമാരെയാണ് അവര്‍ ഉപയോഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

SHARE