പി.എന്‍.ബി തട്ടിപ്പ്: ജയ്റ്റ്‌ലി മൗനം പാലിച്ചത് മകളെ രക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകേസില്‍ ജയ്റ്റ്‌ലി നിശബ്ദ പാലിച്ചത് മകളെ രക്ഷിക്കാനായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു രാഹുലിന്റെ ട്വിറ്റ്.

തട്ടിപ്പ് പുറത്തുവരുന്നതിന് ഒരുമാസം മുമ്പ് പ്രതികള്‍ നിയമസഹായം ഉറപ്പുവരുത്തുന്നതിന് ഇവര്‍ക്ക് വന്‍തുക നല്‍കിയിരുന്നെന്നും രാഹുല്‍ ആരോപിച്ചു. പ്രതികള്‍ക്ക് നിയമസഹായം നല്‍കിയ മറ്റ് സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു എന്നാല്‍ ജയ്റ്റ്‌ലിയുടെ മകളുടെ സ്ഥാപനത്തെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും രാഹുല്‍ ചോദിച്ചു.

SHARE