രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ വര്‍ഷങ്ങളിലെ ആവര്‍ത്തനം തന്നെയാണ് ഈ ബജറ്റും. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയെയും മോശം സമ്പദ്‌വ്യവസ്ഥയെയും ബജറ്റ് പരിഗണിക്കുന്നില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംൃ

ആദായനികുതി കൂടുതല്‍ സങ്കീര്‍ണമാക്കി. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം ഈ ബജറ്റില്‍ കാണാം. നമ്മുടെ യുവാക്കള്‍ക്ക് ജോലിയാണ് ആവശ്യം. എന്നാല്‍ അതിനുപകരം അവര്‍ക്കു ലഭിച്ചത് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം മാത്രമാണെന്നും രാഹുല്‍ പരിഹസിച്ചു.

SHARE