റേപ്പ് കാപ്പിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: റേപ്പ് കാപ്പിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുസംഭവിച്ചാലും ഞാന്‍ പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ഞാന്‍ മാപ്പു പറയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇന്‍ ഇന്ത്യ എന്നാണ്. എന്നാല്‍, എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യ എന്നതാണ് ഇന്ന് കാണാന്‍ കഴിയുന്നത്. ഉത്തര്‍പ്രദേശില്‍ മോദിയുടെ എം.എല്‍.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവര്‍ക്ക് വാഹനാപകടമുണ്ടായി. എന്നാല്‍, നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.’ എന്നിങ്ങനെയായിരുന്നു രാഹുല്‍ പറഞ്ഞത്.

SHARE