ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വബില്‍ വംശഹത്യയിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് രാഹുല്‍ ഗാന്ധി. ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ശേഷമാണ് രാജ്യസഭ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. നേരത്തേ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.
പുതിയ നിയമപ്രകാരം പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരേ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.
പൗരത്വബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി. മുസ്ഹലിം ലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.