സര്‍ക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ അധിക്ഷേപിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി


പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ രാഹുല്‍ ഗാന്ധി. കോളജുകള്‍ അടക്കാനും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കാനും സര്‍ക്കാരിന് അവകാശമില്ല. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധങ്ങളെ തടയുന്നതിനുമാണ് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആത്മാവിനെ അധിക്ഷേപിക്കുകയാണ് സര്‍ക്കാരെന്നും രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

SHARE