ഹിന്ദു ധര്‍മ്മങ്ങള്‍ വെറുപ്പ് പഠിപ്പിക്കുന്നില്ല: രാഹുല്‍ ഗാന്ധി

ഹരിദ്വാര്‍: മോദി ഭരണത്തില്‍ രാജ്യത്ത് ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശവും ഇവിടെയുണ്ട്. എന്നാല്‍ ബി.ജെ.പി ഭരണത്തില്‍ ചില വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. മറ്റു ചിലരെ വെറുപ്പോടെ കാണുന്നു.
ഹിന്ദു ധര്‍മ്മങ്ങളില്‍ എവിടെയും വെറുപ്പ് പഠിപ്പിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ഒരു പക്ഷത്ത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. രാജ്യത്തെ വിഭജിക്കുകയെന്നതാണ് അവരുടെ ആശയം – രാഹുല്‍ ഗാന്ധി പറഞ്ഞു.
മറുപക്ഷത്ത് കോണ്‍ഗ്രസാണ്. എല്ലാവരേയും ഒരുപോലെ പരിഗണിക്കണമെന്ന ആശയമാണ് കോണ്‍ഗ്രസിന്റേതെന്നും രാഹുല്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.