രാഹുല്‍ ഗാന്ധിയെ അക്രമിച്ച സംഭവം ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 
കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്തില്‍ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ബി.ജെി.പിയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ് പോലീസ് പിടിയിലായത്. പാലമ്പൂര്‍ യൂണിറ്റ് ബി.ജെ.പി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ജയേഷ് ദാര്‍ജിയാണ് അറസ്റ്റിലായത്.
ഗുജറാത്തില്‍ 18 മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ്സ് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഒരാളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായത്. രാഹുലിനെതിരെ നടന്ന ആക്രമണം ബി.ജെ.പി ഗൂഢാലോചനയടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്.

SHARE