‘നാളെയോ മറ്റന്നാളോ കൊല്ലപ്പെടും’; ഹാദിയ; ദൃശ്യങ്ങളുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

കൊച്ചി: വൈക്കത്തെ വീട്ടില്‍ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടു. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. താന്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഹാദിയ വീഡിയോയില്‍ പറയുന്നു. മീഡിയാവണ്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട്. ഞാന്‍ പോകുമ്പോള്‍ അടിക്കാനും വീഴ്ത്താനും ശ്രമിക്കുന്നുണ്ട്. അതെങ്ങാനും എന്റെ ദേഹത്ത് കൊള്ളുകയാണെങ്കില്‍ എനിക്കെന്തെങ്കിലും സംഭവിക്കും. നാളെയോ മറ്റെന്നാളോ ഞാന്‍ കൊല്ലപ്പെടും’-ഹാദിയ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവിടാന്‍ രാഹുല്‍ ഈശ്വര്‍ തയ്യാറായില്ല. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.