ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ അക്കമിട്ടു നിരത്തി ട്വിറ്ററിലാണ് രാഹുലിന്റെ വിമര്‍ശനം.
‘ മോദി രാജ്യത്തെ നശിപ്പിക്കുകയാണ്. 1. നോട്ട് നിരോധനം. 2. ജി എസ് ടി. 3.കൊറോണ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കെടുകാര്യസ്ഥത. 4. സമ്പദ് വ്യവസ്ഥയെ തകര്‍ത്തു, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. അദ്ദേഹത്തിന്റെ കുത്തകമാധ്യമങ്ങള്‍ മായാലോകം സൃഷ്ടിക്കുന്നു. ഈ മായാലോകത്തിന്റെ പൂച്ച് വൈകാതെ പുറത്താകും’ – എന്നാണ് രാഹുലിന്റെ ട്വീറ്റ്.
കോവിഡ് മൂലം പത്തു ദശ ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന എ.ബി.പി ലൈവിന്റെ വാര്‍ത്തയും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. കോവിഡും ലോക്ക്ഡൗണും കാരണം പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് സര്‍ക്കാര്‍ പ്രതിനിധി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചതാണ് വാര്‍ത്ത.