ബി.ജെ.പി യെ നയിക്കുന്നത് കൊലക്കേസ് പ്രതി; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പി ക്കെതിരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലാണ് ബി.ജെപി ക്കെതിരായ തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ രാഹുല്‍ പറഞ്ഞത്. ഈ രാജ്യത്തിന്റെ ശബ്ദമാകാന്‍ ബി.ജെ.പി ക്കാകില്ലെന്നും, ഒരു പാ്#്ടിയുടെ മാത്രം ശബ്ദമാകാനേ സാധിക്കുന്നുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ദാരിദ്രവും കടക്കെണിയും മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി യോഗയിലായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കൊലക്കേസ് പ്രതിയാണ് ബി.ജെ.പി യെ നയിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പോരാട്ടം സത്യം നേടിയെടുക്കാനാണെങ്കില്‍ ബി.ജെ.പി യുടേത് അധികാരത്തിന് വേണ്ടി മാത്രമാണ്.

SHARE