രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി: നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തളളി. പ്രാഥമിക പരിശോധനയില്‍ രഹന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജി തളളിയത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും കേസെടുത്തിരുന്നു. ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്ക് വഴി വക്കുകയും നിരവധിപേര്‍ രഹ്നയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

SHARE