രഹന ഫാത്തിമ സ്ഥാലത്തില്ല; അറസ്റ്റ് ചെയ്യാന്‍ പൊലീസ്

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരംകേസെടുത്തത് അനുസരിച്ച് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും രഹ്ന ഇല്ലാത്തതിനാല്‍ നടപടികള്‍ പൂര്‍്ത്തിയാക്കാനായില്ല. രഹ്ന ഫാത്തിമ സ്ഥലത്തില്ലെന്ന് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു. സ്വന്തം നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിലാണ് പൊലീസ് ഇടപെടല്‍.

സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ‘ബോഡിആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായത്.

SHARE