വീട്ടില്‍നിന്നു ദുര്‍ഗന്ധം; ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ്(42)നെയാണ് മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു മാസം മുന്‍പ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ സുല്‍ഫിക്കര്‍ ഹോം ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ മാജിദ ബീവി. മക്കള്‍ സുഹാന, സുനൈന, നാദിര്‍ഷ.

SHARE