ഷൊര്‍ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടായ സ്വദേശി ജിത്തു കുമാര്‍ (44) ആണ് മരിച്ചത്. കരസേന സിഗ്‌നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്. കോവിഡിനെ ഭയന്ന് ജീവിക്കാനില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ 13 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ടാണ്. ഇവിടെയുള്ള മത്സ്യ വ്യാപാരിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് സ്വയം ക്വാറന്റീന്‍ നിര്‍ദേശിച്ചിരുന്നു.