മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29 നാണ് ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. ക്വാറന്റീനില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഈ പരിശോധന ഫലം ലഭിച്ച ശേഷമായിരിക്കും സംസ്‌കാരം. ഇദ്ദേഹം അര്‍ബുദ രോഗിയായിരുന്നു.

മലപ്പുറം ജില്ലയില്‍ 37 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 32 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ആറ് പേര്‍ കോഴിക്കോട് ജില്ലയിലും മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

SHARE