കോട്ടയം: ക്വാറന്റീന് കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവതിക്കും യുവാവിനുമെതിരേ പൊലീസ് കേസെടുത്തു. എന്നാല്‍ സംഭവം അറിഞ്ഞ യഥാര്‍ത്ഥ ഭാര്യ എത്തിയപ്പോഴാണ് ഇരുവരും അടുപ്പത്തില്‍ കഴിയുന്നവരാണെന്ന് പൊലീസും അറിഞ്ഞത്.
ഇടുക്കി സ്വദേശിയായ യുവാവിനും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരേയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഓരാഴ്ചമുമ്പ് വിദേശത്തുനിന്നെത്തിയ യുവതിയും യുവാവും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന് കേന്ദ്രത്തില്‍ ഭാര്യയും ഭര്ത്താവുമെന്നനിലയില് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും കേന്ദ്രത്തില്‍ നിന്നിറങ്ങി കറങ്ങിനടക്കുന്നതിനിടെ സംശയം തോന്നി നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിലറിയിച്ചു. യുവതിയുടെ അച്ഛനെ കാണാന്പോയെന്നാണ് പിടിയിലായപ്പോള്‍ പൊലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് ക്വാറന്റീന് ലംഘനത്തിന് കേസെടുത്തശേഷം ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇടുക്കിയില്‍നിന്ന് യുവാവിന്റെ ഭാര്യയെത്തിയതോടെയാണ് ഇരുവരും ദമ്പതികളല്ലെന്ന് മനസ്സിലാകുന്നത്.