ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് ഭക്ഷണത്തില്‍ കഞ്ചാവ് പൊതി; കേസ്

പത്തനംതിട്ട: ക്വാറന്റൈനില്‍ കഴിയുന്ന ആനയടി സ്വദേശിയായ യുവാവിന് സുഹൃത്ത് എത്തിച്ച ഭക്ഷണ പൊതിയില്‍ കഞ്ചാവ്. ഒരു ഗ്രാം കഞ്ചാവിന്റെ പൊതിയാണ് ഭക്ഷണത്തില്‍ നിന്നും കണ്ടെടുത്തത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് പൊതി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റേയും സുഹൃത്തിന്റെയും പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനാണ് സുഹൃത്ത് കോവിഡ് കെയര്‍ സെന്ററില്‍ നിയോഗിച്ചിരുന്ന വൊളന്റിയര്‍ വശം ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണപ്പൊതി എത്തിച്ച് നല്‍കിയത്. വളണ്ടിയര്‍ ഭക്ഷണപ്പൊതി പരിശോധിച്ചപ്പോള്‍ ഹല്‍വയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

SHARE