ഖത്തര്‍ ലോകകപ്പ് ഇന്ത്യയ്ക്ക് പ്രയോജനകരമാകും: ഹസന്‍ അല്‍തവാദി

 

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ആദ്യമായ സംഘടിപ്പിക്കപ്പെടുന്ന ലോകകപ്പ് ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ പോലെ മറ്റ് അയല്‍രാജ്യങ്ങള്‍ക്കും മേഖലക്കും ഖത്തര്‍ ലോകകപ്പ് പ്രയോജനകരമാകും. ലോകകപ്പിനായുള്ള സ്റ്റേഡിയം നിര്‍മാണത്തില്‍ വലിയ ഇന്ത്യന്‍ കമ്പനി പ്രധാന പങ്കാളിയാണ്. ഇന്ത്യന്‍ തൊഴിലാളികളും ലോകകപ്പ് പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ലോകകപ്പ് പദ്ധതികളില്‍ നിരവധി ഉപകരാറുകളും ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രയോജനമാണ് ഖത്തര്‍ ലോകകപ്പ് കൊണ്ടുണ്ടാകുന്നത്.സ
സാങ്കേതികവിദ്യ, നിര്‍മാണം, പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഇന്ത്യയുടെ വൈദഗ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്. അക്കാര്യങ്ങളിലും വലിയ സാമ്പത്തിക നേട്ടമുണ്ടാകും. പരോക്ഷമായും പ്രത്യക്ഷമായും, പ്രത്യേകിച്ചും സ്റ്റേഡിയങ്ങള്‍ കൃത്രിമമായി ശീതീകരിച്ച് നിര്‍ത്തുന്നതില്‍ ഗുണം ചെയ്യും. ഖത്തറിന്റെ സംസ്‌കാരത്തില്‍ ഇന്ത്യ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. വാമാഴിയില്‍ ഇന്ത്യന്‍ സംസ്‌കാരം ചേര്‍ന്നുപോയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഫുട്‌ബോള്‍. 2022 ലോകകപ്പിനായി ഖത്തര്‍ മികച്ച ടീമിനെ തന്നെ കളത്തിലിറക്കും.ഹസന്‍ അല്‍തവാദി വ്യക്തമാക്കി.

SHARE