ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 28 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ


ദോഹ: ഖത്തറില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 28 സര്‍വിസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. എന്നാല്‍ എന്നുമുതല്‍ സര്‍വിസ് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.

സൗദി, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളിലേക്കും സര്‍വിസ് നടത്തും. ആകെ 97 സര്‍വിസുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് നടത്തുക.

സ്വകാര്യ വിമാനകമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 180 സര്‍വിസുകളില്‍ പകുതിയും തങ്ങള്‍ക്കാണ് ലഭിച്ചതെന്നും ഇന്‍ഡിഗോ അറിയിച്ചു.

സൗദിയില്‍ നിന്ന് 36, കുവൈത്തില്‍ നിന്ന് 23, ഒമാനില്‍ നിന്ന് 10, ഖത്തറില്‍ നിന്ന് 28 എന്നിങ്ങനെയാണ് സര്‍വിസുകള്‍.

എല്ലാ കോവിഡ് പ്രതിരോധ നടപടികളും പാലിച്ചാണ് സര്‍വിസ് നടത്തുക. നേരത്തേ ഖത്തര്‍ എയര്‍വേയ്‌സും ഇന്ത്യയിലേക്ക് സര്‍വിസ്? നടത്തുമെന്ന് അറിയിച്ചിരുന്നു.

SHARE