മിഡിലീസ്റ്റിലെ മൂല്യമുള്ള 50 ബ്രാന്‍ഡ് പട്ടികയില്‍ എട്ടെണ്ണം ഖത്തറില്‍

ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ എയര്‍വെയ്‌സ് ഉള്‍പ്പടെ എട്ട് ഖത്തരി കമ്പനികള്‍ ഇടം നേടി. അഞ്ചു ബ്രാന്‍ഡുകളും ബാങ്കിങ് മേഖലയില്‍നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ 50 കമ്പനികളുടെ പട്ടികയില്‍ ഖത്തറിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ഖത്തര്‍ നാഷണല്‍ ബാങ്കാ(ക്യുഎന്‍ബി)ണ്. മിഡില്‍ഈസ്റ്റിലെ ഏറ്റവും മൂല്യമേറിയ ബാങ്ക് ബ്രാന്‍ഡും ക്യുഎന്‍ബിയാണ്. ഖത്തര്‍ എയര്‍വേയ്‌സ്, ഊരിദൂ, മസ്‌റഫ് അല്‍റയ്യാന്‍ തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിലുണ്ട്.
ബ്രാന്‍ഡുമായുള്ള വൈകാരിക ബന്ധം, കമ്പനിയുടെ സാമ്പത്തിക പ്രകടനം, സുസ്ഥിരത, ആസ്ഥി തുടങ്ങിയ കാര്യങ്ങളാണ് റാങ്കിങില്‍ പരിഗണിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ ഈ ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് ഒരാള്‍ മുടക്കേണ്ട സാങ്കല്‍പ്പിക റോയല്‍റ്റി കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

യു.എ.ഇ ടെലികോം ഓപ്പറേറ്റര്‍ ഇത്തിസലാത്ത് സൗദി ടെലികോം കമ്പനിയാണ് മിഡില്‍ ഈസ്റ്റിലെ മികച്ച 50 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമത്. എമിറേറ്റ്‌സും ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌.