ഖത്തറില്‍ 267 പേര്‍ക്കുകൂടി കോവിഡ്; ഇന്നും രണ്ടു മരണം


ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 65, 70 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണം 182 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 267 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 200നു മുകളിലെത്തുന്നത്. രോഗം സ്ഥിരീകരിച്ചത് 1,12,650 പേര്‍ക്കാണ്. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ കുറവ് തുടരുന്നു. ഇന്ന് 296 പേര്‍ക്കു കൂടി രോഗം മാറി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 1,09,438 പേരാണ് സുഖംപ്രാപിച്ചത്. ഇന്നും പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. നിലവില്‍ 3030 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 394 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 78 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരെ ആസ്പത്രിയിലും മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ഇതുവരെ 5,16,825 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2895 പേരെ പരിശോധന വിധേയരാക്കി.

SHARE