ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

കൊച്ചി: ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. ഖത്തര്‍ എയര്‍വേസ് സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മറ്റു റൂട്ടുകളില്‍ യാത്രാ സൗകര്യം ലഭ്യമാക്കും. യാത്ര ചെയ്യുന്നില്ലെങ്കില്‍ ബുക്കു ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുമല്ലെങ്കില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്ന മറ്റു സ്ഥലങ്ങളിലേക്ക് സൗജന്യമായി റീബുക്ക് ചെയ്യാനും അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

SHARE