നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഖത്തര്‍ എയര്‍വേസ് വിമാനമാണ് കനത്ത മഴമൂലം റണ്‍വേയില്‍ നിന്ന് അല്‍പ്പം തെന്നിമാറിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

അനുഭവസമ്പന്നനായ പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ കാരണമാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 3.30ന് മണിയോടെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതിനെ തുടര്‍ന്ന് വൈകി, പരിശോധനകള്‍ നടക്കുന്നതിനാല്‍ വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല.

രാവിലെ 10.30നുളള മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റി അയക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം തെന്നിമാറുന്നത്.