ഗസ്സയിലെ താമസക്കാര്‍ക്ക് സഹായവുമായി ഖത്തര്‍

Secretary of Defense Jim Mattis meets with Qatar’s Emir Sheikh Tamim bin Hamad Al-Thani and Defense Minister Khalid bin Mohammad Al Attiyah at Al Udeid Air Base in Qatar on Sept. 28, 2017. (DOD photo by U.S. Air Force Staff Sgt. Jette Carr)

 

ദോഹ: കടുത്ത സാമ്പത്തിക, മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍. ഗസ്സയിലെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി റസിഡന്‍ഷ്യല്‍ സിറ്റിയിലെ താമസക്കാര്‍ക്കാണ് ഖത്തറിന്റെ പ്രയോജനം ലഭിച്ചത്.
ഇവിടത്തെ താമസസൗകര്യത്തിന് തവണ വ്യവസ്ഥയില്‍ മാസം തോറും അടക്കേണ്ട തുകയുടെ കാലാവധി ഖത്തര്‍ നീട്ടിനല്‍കുകയായിരുന്നു. ഗസ്സ പുനര്‍നിര്‍മ്മാണത്തിനുള്ള ഖത്തര്‍ സമിതി ചെയര്‍മാനും അംബാസഡറുമായ മുഹമ്മദ് അല്‍ ഇമാദിയാണ് സമയം നീട്ടിനല്‍കിയ കാര്യം പ്രഖ്യാപിച്ചത്.
പ്രതിസന്ധിയും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം. തവണ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നതും പരിഗണിച്ചു. ഹമദ് ബിന്‍ ഖലീഫ റസിഡന്‍ഷ്യല്‍ സിറ്റിലെ ആദ്യ ഘട്ട പദ്ധതിയിലുള്‍പ്പെടുന്ന 1060 യൂണിറ്റുകളിലുള്ളവര്‍ക്കും രണ്ടാം ഘട്ടത്തിലെ 1264 യൂണിറ്റുകളിലുള്ളവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഫലസ്തീനിലെ പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇളവ്.

SHARE