വൈപ്പിനില്‍ തെരുവുനായയെ മലമ്പാമ്പ് വിഴുങ്ങി; പരിഭ്രാന്തി

കൊച്ചി: വൈപ്പിന്‍ തെക്കന്‍ മാലിപ്പുറത്ത് മലമ്പാമ്പ് തെരുവുനായയെ വിഴുങ്ങി. കളത്തിപ്പറമ്പില്‍ ലൂസിയാണ് രാജഗിരി സ്‌കൂളിന് സമീപത്തെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഈ കാഴ്ച കണ്ടത്. ഉടന്‍ പഞ്ചായത്ത് മെമ്പറെയും അയല്‍ക്കാരെയും അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരം അറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും മലമ്പാമ്പ് സമീപത്തെ ചതുപ്പിലേക്ക് മറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെ പൂച്ചയെ കാണാതായിരുന്നു. ഇതും പാമ്പിന് ഇരയായി കാണുമെന്നാണ് കരുതുന്നത്.

വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പരിസരത്തെ വീടുകളില്‍ കൊച്ചുകുട്ടികളും വളര്‍ത്തുമൃഗങ്ങളും ഉള്ളതിനാല്‍ പരിസരവാസികള്‍ ഭീതിയിലാണ്.

SHARE